Advertisement

കൂടത്തായി കൊലപാതക പരമ്പര; മുഖ്യപ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

November 23, 2019
Google News 1 minute Read

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ വാഴവരയിലെ തറവാട് വീട്ടിലും കട്ടപ്പന നഗരത്തിലെ പുതിയ വീട്ടിലുമെത്തിച്ചാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. ജോളിയുടെ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സംഘം മൊഴിയെടുത്തു.

കൂക്കുവിളിയോടെയാണ് ജന്മനാട് ജോളിയെ വരവേറ്റത്. അന്നമ്മ വധകേസ് അന്വേഷിക്കുന്ന പേരാമ്പ്ര സിഐ കെകെ ബിജുവിന്റെ നതൃത്വത്തിലുള്ള സംഘമാണ് ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തത്. വാഴവരയിലെ തറവാട്ട് വീട്ടിലായിരുന്നു ആദ്യത്തെ തെളിവെടുപ്പ്. ഈ വീട്ടിൽ ഉണ്ടായിരുന്ന വളർത്തു നായക്ക് വിഷം നൽകിയാണ് കൊന്നതെന്നും, ഇതാണ് വിഷം ഉപയോഗിച്ചുള്ള കൊലപാതകങ്ങൾക്ക് പ്രചോദനമായതെന്നും ജോളി മൊഴി നൽകിയിരുന്നു. തുടർന്ന് കട്ടപ്പന നഗരത്തോട് ചേർന്ന പുതിയ വീട്ടിലെത്തിച്ചും തെളിവെടുത്തു.

സ്വത്തു വിവരങ്ങൾ സംമ്പന്ധിച്ച രേഖകളാണ് ഇ വീട്ടിൽ പ്രധാനമായും പരിശോധിച്ചത്. അന്നമ്മയുടെ കൊലപാതകം സംബന്ധിച്ച് ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന സംഘം ജോളിയുടെ മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും മൊഴിയെടുത്തു. ഉച്ചയോടെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം കോഴിക്കോട്ടേക്ക് മടങ്ങി.

koodathai deaths, jolly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here