പിഎസ്‌സി പരീക്ഷ ക്രമക്കേട്; നിർണായക തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തി

പിഎസ്‌സി ക്രമക്കേട് കേസിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. നസീമും ശിവരഞ്ചിത്തും തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ
ഫോണാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം മൊബൈൽ ഫോൺ കണ്ടെടുത്തത്. രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിലെ ശാസ്ത്രീയ തെളിവായ മൊബൈൽഫോൺ കണ്ടെടുക്കാനായത്. തട്ടിപ്പിനായി പ്രതികൾ ഏറ്റവും വില കൂടിയ മൊബൈൽ ഫോൺ തന്നെയാണ് ഉപയോഗിച്ചത്.

ഫോൺ ഉപയോഗിച്ച ശേഷം പരസ്പരം അറിയാതെ പ്രതികളിലൊരാൾ തിരുവനന്തപുരത്തെ ഒരു കടയിൽ ഫോൺ വിൽക്കുകയായിരുന്നു. ശേഷം, ഫോൺ ഒരു അന്യസംസ്ഥാന തൊഴിലാളി വാങ്ങി. ഇയാളിൽ നിന്ന് ഫോൺ മറ്റൊരു ഉടമയിലേക്ക് എത്തിച്ചേർന്നു. ഫോൺ  ബംഗളൂരുവിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഝാർഖണ്ഡ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയുടെ കൈയ്യിൽ നിന്നാണ് അന്വേഷണ സംഘം നിലവിൽ മൊബൈൽ ഫോൺ കണ്ടെടുത്തത്. ഫോൺ കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനു ശേഷമാകും ഡീകോഡിംഗ് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുക.

PSC exam malfunction,found the mobile phone 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top