ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക് വിടേണ്ടതില്ലെന്ന് തമിഴ്‌നാട് സർക്കാർ. ഫാത്തിമയുടേത് ഉൾപ്പെടെ കഴിഞ്ഞ വർഷം ഐഐടിയിൽ നടന്ന ആത്മഹത്യകൾ സിബിഐ അന്വേഷണമെന്ന എൻഎസ്യുഐ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിന്മേലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തുടർന്ന് ഹർജിയിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

Read More: ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് അബ്ദുൽ ലത്തീഫ് വ്യത്യസ്ത ഹർജികളുമായി ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

നിലവിൽ കേസ് അന്വേഷിക്കുന്നത് സെൻട്രൽ ക്രൈംബ്രാഞ്ചാണെന്നും ജസ്റ്റിസുമാരായ എം ത്യനാരായണൻ, എൻ ശേഷസായീ എന്നിവരുൾപ്പെട്ട ബെഞ്ച് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top