Advertisement

മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവം; ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

November 24, 2019
Google News 0 minutes Read

ക്ലാസ് മുറിയിൽ വെച്ച് സഹപാഠി പാമ്പുകടിയേറ്റ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ച ബത്തേരി സർവ്വജന സ്കൂളിലെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗുരുതരമായ സംഭവമാണിതെന്ന് കമ്മീഷൻ ചെയർമാൻ പി സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

സുൽത്താൻ ബത്തേരി സർവജന ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഷഹ്‌ല ഷെറിൻ എന്ന വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് മുന്നിൽ മൊഴി നൽകിയ വിദ്യാർത്ഥികളെ ചിലർ ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറഞ്ഞു.

വിസ്മയ എന്ന വിദ്യാർത്ഥിനിയുടെ അച്ഛനാണ് പരാതിയുമായി രംഗത്തെത്തിയത്. ബാലാവകാശ കമ്മീഷന് മുൻപാകെ വിസ്മയ മൊഴി നൽകിയതിന് പിന്നാലെ മറ്റ് ചില രക്ഷിതാക്കൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ചാനലുകൾ ഉടൻ മടങ്ങിപ്പോകുമെന്നും അതിന് ശേഷവും ഇതേ സ്കൂളിൽ പഠിക്കാനുള്ളതാണെന്ന കാര്യം മറക്കേണ്ടെന്നുമാണ് ഭീഷണിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പതിനാലുകാരനെ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തിലും കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here