പയ്യന്നൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി

കണ്ണൂര്‍ പയ്യന്നൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടല്‍ മലബാറി ഫ്‌ളേവേഴ്‌സ്, ഷൈന്‍ ബേക്കറി, നൂനൂസ് സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയത്. സ്ഥാപനങ്ങളില്‍ ആഹാരം പാചകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഹെല്‍ത്തി കേരള പദ്ധതി പ്രകാരമാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നഗരത്തിലെ ഭക്ഷണശാലകളില്‍ വ്യാപക പരിശോധന നടത്തിയത്. പതിനൊന്നോളം സ്ഥാപനങ്ങളില്‍ സംഘം പരിശോധന നടത്തി.

പലയിടങ്ങളിലും ഭക്ഷ്യവിഷബാധയും മറ്റ് രോഗങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കോള്ളുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top