നോക്കിയ 8.2 എത്തുക 32 എംപി പോപ് അപ് സെല്‍ഫി ക്യാമറയുമായി…?

നോക്കിയയുടെ പുതിയ ഫോണ്‍ ഡിസംബര്‍ അഞ്ചോടെ വിപണിയിലെത്തിയേക്കുമെന്ന് സൂചനകള്‍. നോക്കിയ 8.2, നോക്കിയ 2.3, നോക്കിയ 5.2 എന്നീ ഫോണുകളില്‍ ഏതാണ് ഡിസംബര്‍ അഞ്ചിന് അവതരിപ്പിക്കുകയെന്ന ആകാംഷയിലാണ് ടെക്ക് ലോകം.

എട്ട് ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തിയ നോക്കിയ 8.1 വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് 8.2 വുമായി നോക്കിയ എത്തുന്നത്. ഏറെ പ്രത്യേകതകളുമായിട്ടായിരിക്കും ഫോണ്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയും 32 എംപി പോപ് അപ് സെല്‍ഫി ക്യാമറയുമായിട്ടിയിരിക്കും ഫോണ്‍ എത്തുകയെന്നാണ് വിവരങ്ങള്‍.

5 ജി സപ്പോര്‍ട്ട് ഫോണിനുണ്ടാകും. പുതിയ അംഗം ഡിസംബര്‍ അഞ്ചോടെ എത്തുമെന്നറിയിച്ച് ഒരു വീഡിയോയും നോക്കിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബജറ്റ് ഫോണുകളായാണ് നോക്കിയ 2.3 യും നോക്കിയ 5.2 ഉം എത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top