ഇന്നത്തെ പ്രധാന വാർത്തകൾ(24-11-2019)

കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോട്ടയം ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടിൽ ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വഴിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; കേസ് നാളെത്തേക്ക് മാറ്റി

ബിജെപിയുടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിംകോടതി കേസ് നാളെത്തേക്ക് മാറ്റി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകള്‍ നാളെ രാവിലെ 10.30-ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

മഹാരാഷ്ട്ര; ഗവർണറുടെ നടപടി പക്ഷപാതകരം; ശിവസേന സുപ്രിംകോടതിയിൽ

മഹാരാഷ്ട്ര രാഷ്ട്രപതി പ്രതിസന്ധി തുടരുന്നതിനിടെ ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നു. ശിവസേനയുടെ വാദമാണ് ആദ്യം നടക്കുന്നത്. ഗവർണർ ചട്ടങ്ങൾ ലംഘിച്ച് മുൻവിധിയോടെ പ്രവർത്തിച്ചുവെന്ന് ശിവസേനയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ പറഞ്ഞു. ഇന്നുതന്നെ വിശ്വാസവോട്ട് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടുക്കി ജീപ്പ് അപകടം: മരണം രണ്ടായി

ഇടുക്കി അടിമാലി സൂര്യനെല്ലിയിൽ ജീപ്പ് മറിഞ്ഞ് മരണം രണ്ടായി. അമല എം ശെൽവമാണ് മരിച്ചത്.

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്‌നവിസിന്റെ സത്യപ്രതിജ്ഞയെയും സര്‍ക്കാര്‍ രൂപീകരണത്തെയും ചോദ്യം ചെയ്ത്
കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11.30 നാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top