Advertisement

മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാരുണ്ടാക്കും; ഇപ്പോഴും എൻസിപിയിൽ തന്നെയെന്ന് അജിത് പവാർ

November 24, 2019
Google News 10 minutes Read

മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സഖ്യ സർക്കാരുണ്ടാക്കുമെന്ന് അജിത് പവാർ. സുസ്ഥിര സർക്കാരുണ്ടാക്കുമെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു ട്വീറ്റിലാണ് അജിത് പവാർ ഇക്കാര്യം പറഞ്ഞത്. താനിപ്പോഴും എൻസിപിയിലാണെന്നും അജിത് പവാർ പറഞ്ഞു.


ഒരു മണിക്കൂർ മുൻപാണ് സുസ്ഥിര സർക്കാരുണ്ടാക്കുമെന്ന് വ്യക്തമാക്കി അജിത് പവാർ ട്വീറ്റ് ചെയ്തത്. അനുനയ നീക്കത്തിന് വഴങ്ങില്ലെന്നും അജിത് പവാർ പറഞ്ഞിരുന്നു. തന്നെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അജിത് പവാർ നന്ദി പറയുകയും ചെയ്തിരുന്നു.


28 മിനിട്ട് മുൻപ് ചെയ്ത മറ്റൊരു ട്വീറ്റിലാണ് എൻസിപിയിൽ തന്നെയാണെന്നും തങ്ങളുടെ നേതാവ് ശരത് പവാറാണെന്നും അജിത് പവാർ ചൂണ്ടിക്കാട്ടിയത്. അടുത്ത അഞ്ച് വർഷം മഹാരാഷ്ട്രയിൽ ബിജെപി-എൻസിപി സർക്കാർ ഭരിക്കുമെന്നും അജിത് പവാർ പറഞ്ഞു.

അതേസമയം, അജിത് പവാറിനെ ലക്ഷ്യംവച്ച് ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ രംഗത്തെത്തി. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. അധികാരം വരികയും പോവുകയും ചെയ്യുമെന്നും ബന്ധങ്ങൾക്ക് മാത്രമാണ് പ്രാധാന്യമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പറയുന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടുംബവും പാർട്ടിയും പിളർന്നെന്ന് പറഞ്ഞ് സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തെ ചോദ്യം ചെയ്ത് എൻസിപി, കോൺഗ്രസ്, ശിവസേന സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളെത്തേക്ക് മാറ്റി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ നാളെ രാവിലെ 10.30ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.

Story highlights- Sarath pavar, ajit pavar, ncp, maharashtra, Shivasena, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here