Advertisement

സന്നിധാനത്ത് അഞ്ച് അടിയന്തര വൈദ്യസഹായ കേന്ദ്രം ആരംഭിച്ചു

November 25, 2019
Google News 0 minutes Read

ശബരിമലയിലെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സന്നാഹങ്ങളാണ് ശബരിമലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നെതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് അഞ്ച് അടിയന്തര വൈദ്യസഹായ കേന്ദ്രം (ഇഎംസി) സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത പാതയില്‍ കാര്‍ഡിയോളജി സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍, എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സന്നിധാനത്ത് ഓഫ് റോഡ് ആംബുലന്‍സ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കായി പമ്പ മുതല്‍ മരക്കൂട്ടം വരെ ഓക്സിജന്‍ പാര്‍ലര്‍ സൗകര്യം ഉള്‍പ്പെടെയുള്ള 10 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ കൂടാതെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം ജില്ലാ ആശുപത്രികളിലും എരുമേലി, മുണ്ടക്കയം ആശുപത്രികളിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. ഈ ആശുപത്രികളില്‍ 24 മണിക്കൂറും കാര്‍ഡിയോളജി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here