സെഞ്ച്വറിയടിച്ച് ഉള്ളിയും സവാളയും

ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 മുതല്‍ 120 വരെയാണ് ഉള്ളി വില.

നഗരത്തിന് പുറത്ത് സവാളയുടെ വിലയും 100 കടന്നു. രണ്ട് ദിവസം മുന്‍പ് 70 മുതല്‍ 80 വരെയായിരുന്നു സവാളയുടെ വില. അതേസമയം സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ ഉള്ളിക്ക് 98 രൂപയും സവാളയ്ക്ക് 77 രൂപയുമാണ് വില.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉള്ളി ഉത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുളളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

Story highlights- small onion, onion,  price hike in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top