തൃപ്തിയുടെ വരവില്‍ ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ ആര്‍എസ്എസ് സ്വാധീന മേഖലയില്‍ നിന്നാണ് തൃപ്തി വരുന്നത്.

തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും വരവ് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാ
ണ്. ഇത് ശബരിമല തീര്‍ത്ഥാടനകാലത്തെ സംഘര്‍ഷഭരിതമാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ്. ഇത്തരം ശ്രമങ്ങളെ സഹായിക്കാന്‍ സര്‍ക്കാരില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്തി ദേശായിയും സംഘവും എത്തുന്ന വിവരം ഒരു ചാനലിന് മാത്രമാണ് ലഭിച്ചത്. കോട്ടയത്തേക്ക് പുറപ്പെട്ടു എന്ന് പറഞ്ഞ സംഘം കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയതിലും അവിടെ മുളക് സ്‌പ്രേയുമായി പ്രതിഷേധിക്കാന്‍ ആളുകള്‍ കാത്ത് നിന്നതിലും ദൂരഹതയുണ്ട്.

ബിന്ദു അമ്മിണിയെ ആക്രമിച്ചതിലും ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മന്ത്രി സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ സര്‍ക്കാരിന് അംഗീകരികാന്‍ കഴിയില്ലെന്നും പറഞ്ഞു.

Story Highlights-  Tripti Desai, Sabarimala, bindu ammini, Kadakampalli surendran, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top