ചർച്ച് ആക്ട് നടപ്പാക്കൽ: ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 നാണ് മാർച്ച്.

2009ൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ കൊണ്ടുവന്ന ബിൽ നടപ്പാക്കുകയോ, അല്ലെങ്കിൽ ജസ്റ്റിസ് കെടി തോമസ് കൊണ്ടുവന്ന ബില്ല് പരിഷ്‌കരിച്ച് നടപ്പാക്കുകയോ വേണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ബില്ലിനെതിരെ ക്രൈസ്തവ സഭാനേതൃത്വം രംഗത്തുണ്ട്.

പലയിടങ്ങളിലും ബില്ലിനെതിരെ ഇടയലേഖനം വായിച്ചിരുന്നു. സിസ്റ്റർ ലൂസി കളപ്പുര, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കും.

 

 

 

church act, kerala state church act action council

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top