കളമശേരി മെഡിക്കല്‍ കോളജിന്റെ കെട്ടിടം തകര്‍ന്ന സംഭവം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നതില്‍ പ്രതിഷേധിച്ച് കാക്കനാട് ഇന്‍കെല്‍ ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്‍കെലിന്റെ ഓഫീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
കളമശേരിയില്‍ നിര്‍മാണത്തിലിരുന്ന കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച് സെന്ററിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ സംഭവത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഈ മാസം 25നാണു 2000 ചതുരശ്ര അടിയിലേറെ ഭാഗം ഇടിഞ്ഞുവീണത്. അപകടത്തില്‍ അഞ്ച് നിര്‍മാണ തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു. ഇന്‍കെലിന്റെ നേതൃത്വത്തില്‍ പിആന്‍ഡ്‌സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ ജോലികള്‍ കൈകാര്യം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here