കനകമല തീവ്രവാദ കേസ്; പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും

കണ്ണൂര്‍ കനകമല തീവ്രവാദ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും. ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ആറാം പ്രതി എന്‍ കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. അന്‍സാറുല്‍ ഖലീഫ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ പ്രതികള്‍ അംഗങ്ങളായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here