പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂരില്‍ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടു. കുറുപ്പുംപടി സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അസം സ്വദേശി ഉമ്മറലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് ദീപയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലയാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് വ്യക്തമായത്. വിശദമായി ഇയാളെ ചോദ്യം ചെയ്യുകയാണ്. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് മര്‍ദനമേറ്റ് സ്ത്രീകള്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുമ്പ് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയും അന്യ സംസ്ഥാന തൊഴിലാളിയുടെ മര്‍ദനമേറ്റ് മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top