വിദ്യാർത്ഥികൾക്ക് എതിരെയുള്ള യുഎപിഎ കേസ്; താഹയുടെ കയ്യക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി

കോഴിക്കോട് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹയുടെ കയ്യക്ഷരം അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ജില്ലാ സെഷൻസ് കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം താഹയെ കണ്ടത്.
കോഴിക്കോട് യുഎപിഎ കേസിലെ രണ്ടാം പ്രതി താഹയുടെ കയ്യക്ഷരമാണ് പൊലീസ് ഇന്ന് ജയിൽ എത്തി രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെ എത്തിയ പൊലീസ് ഒരു മണിയേടെ തിരിച്ച് പോയി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അനുമതിയോടെയാണ് പൊലീസ് ജയിൽ എത്തി കയ്യക്ഷരം രേഖപ്പെടുത്തിയത്. കൂടാതെ ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ പൊലീസ് താഹയെ ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച കാലത്ത് ഏതാനും മണിക്കൂറുകൾ മാത്രമേ താഹയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നുള്ളൂ. ബാക്കി സമയം താഹ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സൗത്ത് എസി എജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയതത്. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്നും ലഭിച്ച ബാനറുകളിലേയും പ്രതികളിൽ നിന്നും കണ്ടെടുത്ത രേഖകളിലേയും കയ്യക്ഷരവും സാമ്യമുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവ താഹയുടെ കയ്യക്ഷരമാണോ എന്നാണ് പരിശോധിക്കുന്നത്. രേഖപ്പെടുത്തിയ കയ്യക്ഷരം റീജണൽ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനക്ക് അയക്കും. രേഖകൾ എന്തിന് സൂക്ഷിച്ചു എന്നതിൽ പൊലീസ് താഹയിൽ നിന്ന് കൃതമായ വിവരങ്ങൾ ശേഖരിച്ചു.
Story highlight: UAPA case, Taha’s handwriting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here