Advertisement

ഇതുവരെ കണ്ട കലോത്സവ കാഴ്ചകളല്ല; ഇനി ട്വന്റി ഫോറിലൂടെ കാണാം കലോത്സവത്തിന്റെ കസറും കാഴ്ചകൾ

November 28, 2019
Google News 1 minute Read

കലോത്സവ നഗരിയിലെ ട്വന്റിഫോർ വാർത്താമുറി തയ്യാറായി. മൂന്ന് മന്ത്രിമാരും സ്പീക്കറും ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. ഇത്തവണ ടിടിഎസ് ഉൾപ്പെടെയുള്ള അതിവിപുലമായ സാങ്കേതിക സംവിധാനങ്ങളോടെയാണ് ചാനൽ ആദ്യ കലോത്സവം ആഘോഷമാക്കാനൊങ്ങുന്നത്.

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ദൃശ്യവിസ്മയം ഒരുക്കിയ ട്വന്റി ഫോർ, കലോത്സവ വേദിയിലും പുലർത്തി വരുന്ന വ്യത്യസ്ത നിലനിർത്തും. പവലിയൻ ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ സി രവീന്ദ്രനാഥും കടന്നപ്പള്ളി രാമചന്ദ്രനും പാട്ടുപാടി കലാവേദിയെ സമ്പന്നമാക്കി. പാടാൻ ആഗ്രഹം ഉണ്ടെങ്കിലും പ്രേക്ഷകരുടെ താൽപര്യം മുൻനിർത്തി പാടുന്നില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പവലിയൻ ഉദ്ഘാടനം ചെയ്തപ്പോൾ പിസിആർ ഉദ്ഘാടനം മന്ത്രി രവീന്ദ്രനാഥും നിർവഹിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ട്വൻറി ഫോർ ഡിജിറ്റലിന്റെ കലോത്സവ വാർത്തകൾ സ്വിച്ച് ഓൺ ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ‘കാസറ’ കോൺടസ്റ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ദിവസവും രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും വാർത്താ സെഗ്മെന്റിന് പുറമേ കലോത്സവം വാർത്തകൾ നിറച്ച് ട്വന്റി ഫോർ പ്രേക്ഷകർക്ക് വിരുന്നൊരുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here