ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ;62.8 ശതമാനം പോളിംഗ്

മാവോയിസ്റ്റ് ഭീഷണി നില്‍നില്‍ക്കെ ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വേട്ടെടുപ്പില്‍ 62.8 ശതമാനം പോളിംഗ്. സുരക്ഷാ കാരണങ്ങളാല്‍ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായിരുന്നു വോട്ടെടുപ്പ്. ജാര്‍ഖണ്ഡില്‍ 8-മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 13 മണ്ഡലങ്ങളിലാണ് വേട്ടെടുപ്പ് നടന്നത്.
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 35,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഗുംലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. ഛംത്രയിലാണ് ഏറ്റവും കുറവ് വോട്ട് പോള്‍
ചെയ്തത്. പതിവിന് വിപരീതമായി കൂടുതല്‍ സ്ത്രീകളും വോട്ട് ചെയ്യാനെത്തി.
ഭരണത്തുടര്‍ച്ച ആവര്‍ത്തിക്കുമെന്ന് വിശ്വാസിക്കുന്ന ബിജെപിക്ക് ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിയാണ്. ഗ്രാമീണ മേഖലയില്‍ ഇത് വോട്ടാകുമെന്നും മഹാസഖ്യം വിശ്വസിക്കുന്നുണ്ട്.
Story Highlights- Jharkhand Assembly Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here