മെഴ്‌സിഡസ് ബെന്‍സ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു

ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇലക്ട്രോണിക് കാര്‍ നിര്‍മാണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ആഗോളതലത്തില്‍ ഇത്രയധികം തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് ബെന്‍സിന്റെ മാതൃകമ്പനിയായ ഡെയിംലറുടെ വിശദീകരണം.
ഡെയിംലര്‍ എച്ച്ആര്‍ മേധാവി വില്‍ഫ്രെയിഡ് പോര്‍ത്താണ് പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടാന്‍ ഒരുങ്ങുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. കാര്‍ വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോവുന്നത്. ഇലക്ട്രോണിക് സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന് കമ്പനിയ്ക്ക് വന്‍ നിക്ഷേപം കണ്ടെത്തണം. ഇതിനായി 2022 ഓടെ ജീവനക്കാരുടെ ചെലവില്‍ പതിനൊന്നായിരം കോടി രൂപയുടെ കുറവ് വരുത്താനാണ് തീരുമാനം. മാനേജ്‌മെന്റ് നിയമനങ്ങളില്‍ 10 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് വില്‍ഫ്രെയിഡ് പോര്‍ത്ത് അറിയിച്ചു.
17 രാജ്യങ്ങളിലായി മൂന്ന് ലക്ഷം തൊഴിലാളികളാണ് മെഴ്‌സിഡസ് ബെന്‍സിനായി ജോലി ചെയ്യുന്നത്. ആഢംബര കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ഔഡിയും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ 9,500 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു.
Story Highlights – Mercedes-Benz , lay off 10,000 employees, Towards Electronic Technology
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here