പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ റോഡ് ഉപരോധവുമായി സ്ഥലം എംഎൽഎ

മലപ്പുറം പരപ്പനങ്ങാടി- കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ റോഡ് ഉപരോധവുമായി സ്ഥലം എംഎൽഎ. പികെ അബ്ദുറബ്ബ് എംഎൽഎയാണ് ബഹുജനങ്ങളെ സംഘടിപ്പിച്ച് റോഡ് ഉപരോധിച്ചത്.

വർഷങ്ങളായി തകർന്ന് കിടക്കുന്ന പരപ്പനങ്ങാടിയിലെ റോഡ് നവീകരിക്കാൻ സർക്കാർ മനപ്പൂർവ്വം കാലതാമസം വരുത്തുന്നുവെന്നാരോപിച്ചാണ് തിരൂരങ്ങാടി എംഎൽഎ അബ്ദുറബ്ബിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്. രാവിലെ 10 മണി മുതൽ പരപ്പനങ്ങാടി ചെട്ടിപ്പടി ജംഗ്ഷനിലായിരുന്നു ബഹുജനങ്ങളെ സംഘടപ്പിച്ചു കൊണ്ടുള്ള റോഡ് ഉപരോധം. ഉച്ചയ്ക്ക് 12 മണിവരെ ഉപരോധം നീണ്ടു.

പിന്നീട് പൊലീസെത്തി എംഎൽഎയെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു നീക്കി. നവീകരണ പ്രവർത്തികൾക്ക് സർക്കാർ ടെൻഡർ ക്ഷണിച്ച്, ഊരാളുങ്കൾ ലേബർ കോൺട്രാക്ട് സൊസൈറ്റി സന്നദ്ധമായെങ്കിലും ഫണ്ട് അനുവദിക്കുന്നതിലെ സാങ്കേതികത്വം പറഞ്ഞ് സർകാർ അംഗീകാരം നൽകുന്നില്ലെന്ന് അബ്ദുറബ്ബിന്റെ ആരോപണം.

Story highlight: Parappanangadi – Kadalundi road

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top