മരട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു

മരട് ഫ്‌ളാറ്റ് പെളിക്കലിനെതിരെ ഫഌറ്റ് നിര്‍മാതാക്കള്‍ സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജയിന്‍ ഹൗസിംഗ്, ആല്‍ഫാ അവഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കളാണ് ഹര്‍ജി നല്‍കിയത്. ഫ്‌ളാറ്റ് പൊളിക്കാനുള്ള ഉത്തരവ് നീതിയുക്തമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്രളയത്തിന് കാരണം മരടിലെ ഫ്‌ളാറ്റ് നിര്‍മാണമല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

അവസാന ശ്രമമെന്ന നിലയിലാണ് കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ വസ്തുതയുമായി യോജിക്കുന്നതല്ലെന്നും തങ്ങളുടെ കെട്ടിടങ്ങളല്ല പ്രളയത്തിന് കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഫ്‌ളാറ്റ് പൊളിക്കരുതെന്നാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top