മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം; ഖേദ പ്രകടനവുമായി ലൂമിയർ ബസ് ഉടമകൾ

കൊല്ലം അഞ്ചൽ സ്‌കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചതിൽ ഖേദ പ്രകടനവുമായി ലൂമിയർ ബസ് ഉടമകൾ.
മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരയോ അപകീർത്തിപ്പെടുത്താനല്ല പോസ്റ്റ്. അത്തരത്തിൽ പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു. നിയമ സംവിധാനങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് സർവീസ് നടത്തിയിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും എന്നും
ബസ് ഉടമകളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെയോ പോലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്. അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു….. നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്… തുടർന്നും അങ്ങനെ തന്നെ ആയിരിക്കും…
ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നല്ലിയതില് ഉള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here