ടെലികോാം കമ്പനികളുടെ പരിഷ്‌കരിച്ച കോൾ, ഡോറ്റ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

കോൾ, ഡേറ്റ നിരക്കുകൾ കുത്തനെ ഉയർത്തി മൊബൈൽ സേവന ധാതാക്കൾ. വോഡാഫോൺ-ഐഡിയ, എയർടെൽ എന്നിവയുടെ കോൾ, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന ഇന്ന് മുതൽ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വര്ധവന വെള്ളിയാഴ്ച നിലവിൽ വരും. സ്വകാര്യ കമ്പനികൾക്ക് പിന്നാലെ ബിഎസ്എൻഎല്ലിലും നിരക്ക് ഉടൻ വർധിപ്പിക്കും. 2016 ന് ശേഷം ഇതാദ്യമായാണ് നിരക്ക് വർധന.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടെലികോം കമ്പനികളും മൊബൈൽ പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടിയത് ഇന്ന് മുതൽ നിലവിൽ വന്നു. നിലവിലുള്ള നിരക്കിൽ നിന്ന് 40 മുതൽ 50 ശതമാനം വർനയാണ് വരുത്തിയിരിക്കുന്നത്. റിലയൻസ്4 ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മുന്നു കമ്പനികളാണ് വർധന പ്രഖ്യാപിച്ചിട്ടുള്ളത്. 2016 ന് ശേഷം ഇതാദ്യമായാണ് നിരക്ക് വർധന. വോഡഫോൺ ഐഡിയയും എയർടെല്ലും വൻ നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജിയോ നിരക്ക് വർധനയ്ക്ക് തയാറായത്. വോഡഫോൺ ഐഡിയയ്ക്ക് 31.1 കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരിക്കാരാണുള്ളത്. രണ്ടു കമ്പനികളും പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമായാണ് വർധന വരുത്തിയിരിക്കുന്നത്.

അതേസമയം, 35.5 കോടി വരിക്കാരുള്ള ജിയോയുടെ നിരക്ക് വർധന ഡിസംബർ 6 മുതലാണ് നിലവിൽ വരുന്നത്. പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണ് വർധനയെന്നാണ് എയർടെൽ വൃത്തങ്ങൾ പറയുന്നത്. ജിയോ 40 ശതമാനം വരെയാണ് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മറ്റു കമ്പനികളേക്കാൾ 300 ശതമാനം അധികം മറ്റു നേട്ടങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ടെലികമ്മ്യൂണിക്കേഷൻ ഇൻഡസ്ട്രിയുടെ നിലനിൽപ്പിനു വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പാണിതെന്നും ടെലികോം നിരക്ക് പുനഃപരിശോധനയുമായി ബന്ധപ്പെട്ട് സർക്കാരുമായി കൂടിയാലോചന നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജിയോയ്ക്ക് പിന്നാലെ എയർടെല്ലും വോഡഫോൺ ഐഡിയയും അൺലിമിറ്റഡ് പ്ലാനുകളിൽ നിയന്ത്രണം കൊണ്ടു വരുന്നതിനായി ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പ്രകാരം ഒരു പരിധി കഴിഞ്ഞാൽ മറ്റു നെറ്റ് വർക്കുകളിലേക്കുള്ള കോളിന് മിനുട്ടിന് 6പൈസ നിരക്കിൽ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More