ഐഎൻഎക്‌സ് മീഡിയ കള്ളപ്പണക്കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി വിധി നാളെ

ഐഎൻഎക്‌സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രിം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്.

Read Also: ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യ അപേക്ഷയിൽ എൻഫോഴ്സ്മെന്റിന് സുപ്രിംകോടതിയുടെ നോട്ടിസ്

ജാമ്യം ലഭിക്കുകയാണെങ്കിൽ ചിദംബരത്തിന്റെ നൂറ്റിയഞ്ച് ദിവസത്തെ കസ്റ്റഡിക്ക് വിരാമമാകും. സിബിഐ കേസിൽ നേരത്തെ ഇതേ ബെഞ്ച് ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് യുപിഎ സർക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന്റെ വാദം. സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിദംബരം മന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ്  കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

 

 

 

p chidambaram, inx media case, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top