ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യ അപേക്ഷയിൽ എൻഫോഴ്സ്മെന്റിന് സുപ്രിംകോടതിയുടെ നോട്ടിസ്

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജാമ്യ അപേക്ഷയിൽ എൻഫോഴ്സ്മെന്റിന് സുപ്രിംകോടതിയുടെ നോട്ടിസ്. നവംബർ 26ന് മുൻപ് എൻഫോഴ്സ്മെന്റ് മറുപടി നൽകണം.

Read More: ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് നോട്ടിസ് അയച്ചത്. ഹർജി 26ന് വീണ്ടും പരിഗണിക്കും. ഐഎൻഎക്‌സ് മീഡിയ കേസിൽ ചിദംബരം തീഹാർ ജയിലിൽ കഴിയുകയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ചിദംബരത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട ആഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. സിബിഐ കേസിൽ ജാമ്യം ലഭിക്കുന്നതിന് മുൻപ് ഒക്ടോബർ 22ന് പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപ ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More