ശരത് പവാറിന് പിന്നാലെ നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങൾ വെളിപ്പെടുത്തി മകൾ സുപ്രിയ സുലേ

പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി മന്ത്രിസഭയിൽ തനിക്ക് സീറ്റ് വാഗ്ദാനം നടത്തിയിരുന്നു എന്ന് എൻസിപി നേതാവും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലേ എംപി. പിന്നീട് അച്ഛൻ പവാർ അത് തടയുകയായിരുന്നു.
തന്നോടൊപ്പം പ്രവർത്തിക്കാൻ മോദി ക്ഷണിച്ചിരുന്നുവെന്ന ശരത് പവാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുപ്രിയ സുലേ രംഗത്തെത്തിയിരിക്കുന്നത്. മോദി തന്നോടൊപ്പം പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്നും അത് താൻ നിരസിക്കുകയായിരുന്നുവെന്നും ശരത് പവാർ പറഞ്ഞിരുന്നു.
എന്താണോ സർക്കാർ ആവശ്യപ്പെടുന്നത് അത് ചെയ്യും. പാർലമെന്റ് അംഗം എന്ന നിലയിൽ ഇപ്പോൾ തൃപ്തയാണ്. അത് തുടരുമെന്നും സുപ്രിയ വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രാ സർക്കാർ മികച്ച ഭരണം കാഴ്ച വക്കുമെന്ന് ഉറപ്പ് ഉണ്ടെന്നും സുപ്രിയ സുലേ. നേരത്തെത്തന്നെ മകൾക്ക് കേന്ദ്രമന്ത്രി പദവി വാഗ്ദാനം ലഭിച്ചെന്ന് എൻസിപി നേതാവ് ശരത് പവാറും പറഞ്ഞിരുന്നു.
supriya sule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here