വീടിന് പുറത്തിരുന്ന 68 കാരന്റെ ദേഹത്തൂടെ 13 കാരിയോടിച്ച കാർ നിയന്ത്രണംവിട്ട് പാഞ്ഞ് കയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീടിന് മുന്നിൽ കസേരയിട്ടിരിക്കുകയായിരുന്ന 68 കാരന്റെ ശരീരത്തിലൂടെ 13 കാരിയോടിച്ച കാർ നിയന്ത്രണംവിട്ട് പാഞ്ഞ് കയറി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വി ഗാന്ധിമാന്യനാണ് (68) അപടത്തിൽ പരുക്കേറ്റത്. അപകടത്തിൽ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.
നവംബർ 25നാണ് സംഭവം നടക്കുന്നതെങ്കിലും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. പതിവ് പോലെ അത്താഴം കഴിഞ്ഞ് രാമകൃഷ്ണപുരത്തെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു ഗാന്ധിമാന്യൻ. ഈ സമയത്താണ് പതിമൂന്നുകാരിയോടിച്ച കാർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ പാഞ്ഞുകയറിയത്.
അപകടത്തിന് ശേഷം ആളുകൾ ഓടിക്കൂടുന്നതും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പെൺകുട്ടിക്ക് കാറിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Story Highlights : CCTV, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here