Advertisement

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുതെന്ന് സീതാറാം യെച്ചൂരി

December 4, 2019
Google News 1 minute Read

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കരുതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടന അനുശാസിക്കുന്നത് എല്ലാവർക്കും തുല്യമായ അവകാശമാണെന്നും യെച്ചൂരി പറഞ്ഞു. ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് ‘കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറ് വർഷങ്ങൾ’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരൗത്വ ഭേദഗതി ബില്ലിൽ മതത്തെ ആധാരമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നത്. പൗരത്വപ്പട്ടിക അസമിന് മാത്രം ഉള്ളതാണ്. എന്നാൽ, അത് രാജ്യം മുഴുവൻ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വർഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

story highlights- sitaram yechuri, national citizen register assam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here