Advertisement

കാടിന്റെ വന്യതയും വെള്ളച്ചാട്ടവും; സഞ്ചാരികളുടെ മനം കവര്‍ന്ന് മങ്കയം ഇക്കോ ടൂറിസം

December 4, 2019
Google News 1 minute Read

കുറ്റിച്ചെടികള്‍ മുതല്‍ വന്‍മരങ്ങള്‍ വരെ നിറഞ്ഞ കാട്. അതിനിടയിലൂടെ ശാന്തമായി ഒഴുകുന്ന നദി. കാടിന്റെ നടുവിലൂടെയാണ് ഒഴുകിയെത്തുന്നതെങ്കിലും അതിന്റെ വന്യതയൊന്നും മങ്കയം വെള്ളച്ചാട്ടത്തിനില്ല. സഞ്ചാരികളുടെ കണ്ണും മനസും ഒരുപോലെ കവരുന്ന ഇടമാണ് മങ്കയം ഇക്കോ ടൂറിസം.

ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ പാലോടിന് സമീപമായാണ് മങ്കയമെന്ന പ്രകൃതിയുടെ വരദാനം. തലസ്ഥാന നഗരിയില്‍ നിന്ന് 45 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് മങ്കയം. ബ്രൈമൂര്‍ വനമേഖലയിലൂടെ ഒഴുകിവരുന്ന ചിറ്റാര്‍ നദിയുടെ കൈവഴിയാണ് മങ്കയം.

രണ്ടു വെള്ളച്ചാട്ടങ്ങളാണ് മങ്കയത്തുള്ളത് കക്കയവും കുരിശടിയും. ഇവ കാണാന്‍ പ്രത്യേക വ്യൂ പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജമാണ്.
മങ്കയത്തു നിന്ന് ഇരുതലമൂല, അയ്യമ്പാറ, വരയാട് മൊട്ട എന്നിവിടങ്ങളിലേക്ക് ട്രക്കിംഗിനും സൗകര്യമുണ്ട്. ചുരുക്കത്തില്‍ ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവം തന്നെയാകും മങ്കയം സമ്മാനിക്കുക

Story highlights – mankayam eco tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here