Advertisement

തിരുവനന്തപുരത്ത് വ്യാജ ഹെൽമറ്റ് വിൽപന; രണ്ട് പേർ പിടിയിൽ

December 5, 2019
Google News 0 minutes Read

തിരുവനന്തപുരത്ത് വ്യാജ ഹെൽമറ്റ് വിൽപന. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തിരുവനന്തപുരം തൈക്കാട് നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവരേയും പിടികൂടിയത്.

ഗുണനിലവാരമില്ലാത്ത ഹെൽമറ്റാണ് ഇവർ വിറ്റതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പിൻ സീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ ഒന്നിന് നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെ ഹെൽമറ്റിന് ആവശ്യക്കാർ വർധിച്ചിരിക്കുകയാണ്. ഇതിന്റെ മറവിൽ വ്യാജ ഹെൽമറ്റ് വിൽപനയും നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here