Advertisement

സർവകലാശാലാ ഭരണകാര്യങ്ങളിൽ കെടി ജലീൽ ഇടപെട്ടതിന് കൂടുതൽ തെളിവുകൾ

December 5, 2019
Google News 1 minute Read

മാർക്ക് ദാന വിവാദത്തിൽ വിദ്യാഭ്യാസ കെടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ. അദാലത്ത് ഫയലുകൾ മന്ത്രിക്ക് ലഭിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകൾ ഇറക്കിയതായാണ് പുറത്ത് വരുന്ന തെളിവുകൾ വ്യക്തമാക്കുന്നത്. വിസി മറച്ചുവച്ച ഉത്തരവാണ് പുറത്തായത്.

മന്ത്രിയുടെ ഇടപെടലുകൾ ഒന്നുംതന്നെയില്ലെന്ന് വൈസ് ചാൻസലർമാർ ഗവർണറെ തെറ്റിധരിപ്പിക്കാൻ ഉണ്ടാക്കിയ രേഖകളും പുറത്തായി.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫെബ്രുവരി നാലിന് സർവകലാശാലകളിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗമാണ് പുറത്ത് വന്നത്. സംഘാടകസമിതിക്ക് തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രി കെടി ജലീലിന് നൽകണമെന്ന്് ഉത്തരവിൽ പറയുന്നു.

സർവകലാശാല നിയമം മൂന്നാം അധ്യായപ്രകാരം പ്രോ ചാൻസലറായ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാപനത്തിൽ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തിൽ കൃത്യം മാനദണ്ഡങ്ങൾക്ക് കീഴിൽ മാത്രമേ കഴിയൂ.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംജിയിലും സാങ്കേതിക സർവകലാശാലയിലും അദാലത്തുകളിൽ വിവാദമായ മാർക്ക് ദാനങ്ങൾ നടന്നത്. വിവാദങ്ങൾ ഉണ്ടായപ്പോൾ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സർവകലാശാലാ ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വൈസ്ചാൻസലർമാരോട് രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ മിക്ക സർവകലാശാലകളും മറുപടി നൽകിയത് ഭരണകാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ലെന്നാണ്.

 

 

 

kt jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here