Advertisement

ഇനി നോബോള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍

December 6, 2019
Google News 1 minute Read

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ട്വന്റിട്വന്റി പരമ്പരയില്‍ ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ വിളിക്കുക തേര്‍ഡ് അമ്പയര്‍. നോബോളുകളുടെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയറുടെ പിഴവുകള്‍ മത്സര ഫലത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ മാറ്റത്തിനൊരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യം നടപ്പിലാക്കുകയെന്ന് ഐസിസി വ്യക്തമാക്കി.

ഫ്രണ്ട് ഫൂട്ട് നോബോള്‍ വ്യക്തമായാല്‍ തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കുന്ന വിധമാകും പുതിയ രീതി. തേര്‍ഡ് അമ്പയറുടെ നിര്‍ദേശമില്ലാതെ ഫീല്‍ഡ് അമ്പയര്‍ക്ക് നോബോള്‍ വിളിക്കാനാകില്ല. നിലവില്‍ നോബോളിന്റെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് സംശയമുണ്ടെങ്കില്‍ മാത്രമാണ് തേര്‍ഡ് അമ്പയറുടെ സഹായം തേടുക.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20, ഏകദിന പരമ്പരകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ രീതി നടപ്പിലാക്കാനാണ് തീരുമാനം. ഫലപ്രദമാണെങ്കില്‍ എല്ലാ മത്സരങ്ങളിലും പുതിയ രീതി നടപ്പിലാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here