‘പ്രശ്‌നക്കാർ പുരുഷന്മാർ, രാത്രി ഏഴ് മണിക്ക് ശേഷം വീട്ടിൽ അടച്ചിരിക്കണം’; വൈറലായി സ്ത്രീയുടെ വീഡിയോ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയണമെങ്കിൽ പുരുഷന്മാർ രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. നടാഷ എന്ന ട്വിറ്റർ ഉപയോക്താലവാണ് വീഡിയോ പങ്കുവച്ചത്. ‘അവൾ ബലാത്സംഗം ചെയ്യപ്പെട്ടു’, ‘അയാൾ അവളെ ബലാത്സംഗം ചെയ്തു’ എന്നെഴുതിയ പ്ലക്കാർഡുകളുമായെത്തിയാണ് സ്ത്രീ പ്രതിഷേധിച്ചത്.

ഏഴു മണിക്ക് ശേഷം സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് പറയുന്നതെന്തിനാണെന്ന് വീഡിയോയിലെ സ്ത്രീ ചോദിക്കുന്നു. എന്തുകൊണ്ട് പുരുഷന്മാർക്ക് അങ്ങനെ ചെയ്തുകൂട.. അങ്ങനെയൊരു രീതിയിലേക്ക് മാറണം. എല്ലാ പുരുഷന്മാരും രാത്രി ഏഴുമണിക്ക് മുൻപ് വീട്ടിൽ കയറി പുറത്തിറങ്ങാതെ കതകടച്ചിരിക്കണം. അങ്ങനെ ചെയ്താൽ സ്ത്രീകൾ സുരക്ഷിതരായിക്കുമെന്നും അവർ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥനോ, സഹോദരനോ, ഏതെങ്കിലും ഒരു പുരുഷനോ തന്റെ സംരക്ഷണത്തിനെത്തണമെന്ന് പറയില്ല. തനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്. ഇതിനൊക്കെ കാരണം പുരുഷന്മാരാണ്. അവർ പിന്മാറി വീട്ടിലിരിക്കാൻ തയാറാകണം. ഈ ലോകത്തെ സ്വതന്ത്രമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ സ്ത്രീയുടെ ശബ്ദം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കപ്പെടുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More