ക്രിസ്മസ് ഇങ്ങെത്തി കഴിഞ്ഞു; കുപ്പിക്കുള്ളിൽ പുൽക്കൂട്, ഗ്ലാസിലും പ്ലേറ്റിലും ക്രിസ്മസ് അലങ്കാരങ്ങൾ..വ്യത്യസ്തമായ ക്രിസ്മസ് പ്രദർശനവുമായി വീട്ടമ്മ

ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞു. നാടെങ്ങും ക്രിസ്മസ് തോരണങ്ങൾ വാങ്ങാൻ ജനം തെരുവിലേക്ക് ഒഴുകി തുടങ്ങി. ഈ വർഷം അൽപ്പം വ്യത്യസ്തമായി ക്രിസ്മസ് അലങ്കാരങ്ങൾ ഒരുക്കണമെന്ന് ആശിക്കുന്നുവെങ്കിൽ പനമ്പള്ളി നഗറിലെ പെപ്പർ സ്റ്റുഡിയോയിലേക്ക് പോകാം. കുപ്പിക്കുള്ളിൽ പുൽക്കൂട്, ഗ്ലാസിലും പ്ലേറ്റിലും ക്രിസ്മസ് തുടങ്ങി തികച്ചും വ്യത്യസ്തമായ ക്രിസ്തുമസ് അലങ്കാര വസ്തുക്കളുടെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് കൊച്ചിയിലെ ഒരു വീട്ടമ്മ. ഇന്നാണ് പ്രദർശനം അവസാനിക്കുന്നത്.

കുപ്പികൾക്കുള്ളിൽ പുൽക്കൂട് തീർത്തിരിക്കുന്നത് ഡെക്കോ പാജ് എന്ന കലാരൂപം ഉപയോഗിച്ചാണ് .ഇതേ വിധത്തിൽ മനോഹരമായ പ്ലേറ്റുകളും ഒരുക്കിയിരിക്കുന്നു. ക്രിസ്മസ് അലങ്കാര വസ്തുക്കളും ,ലൈറ്റുകളും ഉപയോഗിച്ച് ഗ്ലാസ്സുകളിൽ തീർത്ത ക്രിസ്മസ് ഉപഹാരങ്ങളും ,വാൾ ഹാങിങ്ങുകളും പ്രദർശനത്തിനുണ്ടാകും. പല വലിപ്പത്തിലുള്ള ക്രിസ്മസ് റീത്തുകൾ, ഗ്ലാസ് ഹാങ്ങിങ്ങുകൾ, കാൻഡിൽ വെയ്‌സുകൾ തുടങ്ങിയവയും ഈ ക്രിസ്മസ് കാലത്ത് വീടുകൾ അലങ്കരിക്കുവാനായി ഒരുക്കിയിരിക്കുന്നു.

മനു മാത്യു എന്ന വീട്ടമ്മയാണ് ഹാൻഡ് ആർട്ടിക്ക എന്ന പേരിൽ ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത് .

Story Highlights – Christmas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top