Advertisement

നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

December 8, 2019
Google News 1 minute Read

കോഴിക്കോട് വിലങ്ങാട് നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ഇന്ദിരാ നഗർ സ്വദേശി ലിപിൻ മാത്യുവാണ് അറസ്റ്റിലായത്. ലിപിന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയേറ്റാണ് ഇന്ദിരാ നഗർ സ്വദേശിയായ റഷീദ് മരിച്ചത്.

Read also: കോഴിക്കോട് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. റഷീദും ലിപിൻ മാത്യുവും ഒരുമിച്ചാണ് പുള്ളിപ്പാറ വനത്തിലേക്ക് നായാട്ടിന് പോയത്. അബദ്ധത്തിൽ വെടിയുതിർത്തതാണെന്ന് ലിപിൻ പൊലീസിന് മൊഴി നൽകി. ലിപിൻ സ്വന്തമായി ഉണ്ടാക്കിയതാണ് തോക്കെന്നും ഇതിന് ലൈസെൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് റഷീദിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

Story Highlights- Youth shot dead, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here