Advertisement

ന്യൂസിലാൻഡിൽ അഗ്നിപർവത സ്‌ഫോടനം; അഞ്ച് മരണം

December 9, 2019
Google News 8 minutes Read

ന്യൂസിലാൻഡിൽ അഗ്നിപർവത സ്‌ഫോടനം. വൈറ്റ് ഐലൻഡ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അഞ്ച് പേർ മരിച്ചു.

വിനോദ സഞ്ചാര കേന്ദ്രമാണ് വൈറ്റ് ഐലൻഡ്. അപകട സമയത്ത് പ്രദേശതത്ത് സഞ്ചാരികൾ ഉണ്ടായിരുന്നു. ഇതുവരെ 23 സഞ്ചാരികളെ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡ് പൊലീസിന്റെ സഹായത്തിനായി കരസേനയും പ്രദേശത്ത് എത്തിച്ചേർന്നിട്ടുണ്ട്.

എത്രപേർ പ്രദേശത്ത് അകപ്പെട്ടുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 50 ൽ താഴെ പേർ മാത്രമേ പ്രദേശത്തുണ്ടാകു എന്നാണ് പൊലീസിന്റെ നിഗമനം. ഇതിൽ 23 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

അഗ്നിപർവതം പുകയുന്നതിന്റെ ഒരു വീഡിയോ നിലവിൽ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് നിന്ന് വിനോദ സഞ്ചാരികൾ ബോട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

Story Highlights- Volcano, New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here