Advertisement

മലയാളത്തിനു വീണ്ടുമൊരു മാധുരി

December 9, 2019
Google News 1 minute Read

മലയാള സിനിമയില്‍ നിന്ന് ഒരു നടി കൂടി സംഗീത ലോകത്തേക്ക് ചുവട് വയ്ക്കുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ  മാധുരിയാണ്  ആദ്യ ഗാനവുമായി എത്തുന്നത്. ഇത്തവണ നടി എന്നതിലുപരി ഒരു ഗായികയായി എത്തുകയാണ് താരം.

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ബോബന്‍ സാമുവലിന്റെ അല്‍മല്ലുവിലാണ് മാധുരി ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാന രംഗത്തിലും മാധുരി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. മാധുരിയുടെ യൂട്യൂബ് ചാനലില്‍ മാധുരിയുടെ ഗാനം കേള്‍ക്കാന്‍ ഇടയായ സംവിധായകന്‍ ബോബന്‍ സാമുവല്‍ മാധുരിയെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജിന്റെ സംഗീത സംവിധാനത്തില്‍ ഒരു റെട്രോ ടൈപ്പ് സോങാണ് മാധുരി ആലപിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്ട്ടനടിയായ നമിത പ്രമോദ് അല്‍മല്ലുവില്‍ നായികയാകുമ്പോള്‍ നവാഗതനായ ഫാരിസാണ് നായകന്‍. ദുബായ് അബുദാബി ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു ചിത്രീകരിച്ച ഈ ചിത്രം സമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കാനൊരുങ്ങുന്നത്. മിയ, സിദ്ധിഖ്, ലാല്‍, പ്രേം പ്രകാശ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോന്‍. എഡിറ്റര്‍ ദീപു ജോസഫ്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.

Story Highlights- Madhuri Malayalam actor,  Joseph malayalam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here