കാര്യവട്ടത്ത് ട്വന്റി 20 മത്സരം കാണാനെത്തിയവരില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് കൊള്ള

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- വിന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം കാണാനെത്തിയവരില്‍ നിന്ന് വാഹനം പാര്‍ക്കിംഗിനായി അമിത തുക പിരിച്ചതായി പരാതി. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, കാര്യവട്ടം ബി.എഡ് കോളേജ്, എല്‍.എന്‍.സി.പി ക്യാംപസ് എന്നിവടങ്ങളിലാണ് സൗകര്യം ഒരുക്കിയത്.

ഇവിടെ വാഹനങ്ങളുമായി എത്തിയവരില്‍ നിന്ന് അധികൃതര്‍ പണം ഈടാക്കുകയായിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. കഴിഞ്ഞ തവണ തികച്ചും സൗജന്യമായിരുന്നു പാര്‍ക്കിംഗ്. എന്നാല്‍ ഇന്നലെ ഇരുചക്ര വാഹനങ്ങള്‍ക്ക് 100 രൂപയും കാറുകള്‍ക്ക് 250 രൂപയുമാണ് ഈടാക്കിയത്. യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരിലായിരുന്നു പണം പിരിച്ചത്.

അതേസമയം വണ്ടി മോഷണം പോയാലോ കേടുപാടുകള്‍ സംഭവിച്ചാലോ ഉത്തരവാദിത്തം ഇല്ലെന്ന് പണം നല്‍കിയ ശേഷം സംഘാടകര്‍ നല്‍കിയ റസീപ്റ്റില്‍ അധികൃതര്‍ പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് കൊള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

 

Story highlights- Parking fees , Kariyavattam,T-20 matchനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More