Advertisement

സവാളയ്ക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു

December 9, 2019
Google News 1 minute Read

സവാളയ്ക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു. നിലവിൽ കിലോയ്ക്ക് 220 രൂപവരെയാണ് ചെറിയ ഉള്ളിയുടെ വില.

ചെന്നൈയിൽ ചെറിയ ഉള്ളിക്ക് വില 200 രൂപയ്ക്ക് മുകളിലാണ്. ബംഗളൂരുവിൽ ഉള്ളി വില 200 കടന്നു. ഇതോടെ ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉള്ളിവില പ്രതിഫലിച്ച് തുടങ്ങി. മിക്ക വിഭവങ്ങളിലും ഉള്ളിയുടെ അളവ് കുറച്ചും, ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില കൂട്ടിയുമാണ് ഉള്ളി വിലയെ നേരിടുന്നത്.

Read Also : സെഞ്ചുറി പിന്നിട്ട് സവാള; ഡബിള്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്നു

ഇന്ത്യയിൽ ഉള്ളി ക്ഷാമം വന്നതോടെ തായ്‌ലാൻഡ്, ശ്രീലങ്ക, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ഉള്ളി എത്തുന്നത്.

അതേസമയം, രാജ്യത്ത് സവാള വില കുതിപ്പ് തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പാകമാകുന്നതിന് മുമ്പേ തന്നെ ഉള്ളി വിളവെടുക്കുകയാണ് മഹാരാഷ്ട്ര കർഷകർ. വില ഉയരുന്ന സാഹചര്യത്തിൽ പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് ഇവർ.

Story Highlights- Onion,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here