15
Jun 2021
Tuesday

വാർത്താ പ്രക്ഷേപണ മേഖലയെ സുശക്തമാക്കാൻ വിപുലമായ സംഘടന; സുപ്രധാന കമ്മിറ്റികളിൽ അംഗങ്ങളായി ട്വന്റിഫോർ ചീഫ് എഡിറ്ററും സിഒഒയും

രാജ്യത്തെ വാർത്താ പ്രക്ഷേപണ മേഖലയെ സുശക്തമാക്കാൻ വിപുലമായ സംഘടന രൂപീകരിച്ചു. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷൻ (എൻബിഎഫ്) എന്ന പേരിൽ 25 സംസ്ഥാനങ്ങളിലെ 14 ഭാഷകളിലെ 78 വാർത്താ ചാനലുകളെ ഒരു കുടക്കീഴിലാക്കുന്നതാണ് സംഘടന. റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമിയാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്റെ പ്രഥമ പ്രസിഡന്റ്.

സംഘടനയുടെ സുപ്രധാന കമ്മിറ്റികളിൽ അംഗങ്ങളായി ട്വന്റിഫോറിന്റെ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരെയും സിഒഒ അനിൽ അയിരൂരിനെയും തെരഞ്ഞെടുത്തു. രാജ്യത്തെ വാർത്താ ചാനലുകൾ നേരിടുന്ന വെല്ലുവിളികൾ നേരിടാനും വാർത്താ പ്രക്ഷേപണം സുതാര്യമാക്കാനുമുദേശിച്ചാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനമായാണ് എൻബിഎഫിന്റെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. സംഘടനയുടെ വിശദമായ പ്രവർത്തന രീതി 2020 ജനുവരിയോടെ പ്രഖ്യാപിക്കും. വാർത്താ പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ചർച്ച ചെയ്യാനുള്ള വിപുലമായ വേദിയാണ് എൻബിഎഫ്.

ശങ്കർ.ബി (ഫോർത്ത് ഡയമെൻഷൻ മീഡിയ മേധാവി)

രാജ്യത്തെ വാർത്താ പ്രക്ഷേപണ മേഖല ഡൽഹി കേന്ദ്രീകരിച്ചുള്ള ചാനലുകളുടെ നിയന്ത്രണത്തിലായിരുന്നെന്നും എൻബിഎഫ് വരുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നും പ്രസിഡന്റ് അർണബ് ഗോസ്വാമി പറഞ്ഞു. പ്രാദേശിക ചാനലുകളുടെ ശക്തമായ കൂട്ടായ്മയായാണ് എൻബിഎഫ് പ്രവർത്തനമാരംഭിക്കുന്നത്. നൂറുകോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയെന്നായിരുന്നു ട്വന്റിഫോറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ അയിരൂരിന്റെ പ്രതികരണം.

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷനിൽ പാസാക്കിയ തീരുമാനങ്ങൾ

തെന്നിന്ത്യൻ ചാനലുകളുടെ ശബ്ദം ഡൽഹിയിലെത്തിക്കാൻ സംഘടനയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. നാല് വൈസ് പ്രസിന്റുമാരെയും സംഘടന തെരഞ്ഞെടുത്തു. ഓർടെൽ കമ്മ്യൂണിക്കേഷൻസ് സഹ സ്ഥാപക ജാഗി മങ്കദ് പാണ്ഡ, ഫോർത്ത് ഡയമെൻഷൻ മീഡിയയിലെ ശങ്കർ ബാല, പ്രാഗ് ന്യൂസിലെ മാനേജിംഗ് ഡയറക്ടർ സഞ്ജീവ് നരൈൻ, ഐടിവി നെറ്റ്‌വർക്കിലെ കാർത്തികേയ ശർമ എന്നിവർ വൈസ് പ്രസിഡന്റുമാരാകും.

Read Also : വാർത്താ ചാനലുകളുടെ ഉള്ളടക്കത്തിൽ സുതാര്യതയും സ്വയം നിയന്ത്രണവും ഉറപ്പ് വരുത്താൻ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അതോറിറ്റി

വാർത്താ പ്രക്ഷേപണ രംഗത്ത് വൻ ചുവടുവയ്പാണ് സംഘടനയെന്ന് പ്രൈഡ് ഈസ്റ്റ് എന്റർടെയിൻമെന്റിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിനികി ഭുയാൻ ശർമ പറഞ്ഞു. നിരവധി ചാനലുകൾ എൻബിഎഫിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശിലെ ഡിജിയാന ഇൻഡസ്ട്രിസീസ് ചെയർമാൻ സുഖദേവ് സിംഗ് ഗുമാൻ പറഞ്ഞു. സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ വാർത്താ പ്രക്ഷേപണ മേഖലയ്ക്ക് ഗുണമുണ്ടാക്കാൻ എൻബിഎഫിനാകുമെന്ന് പ്രാഗ് ന്യൂസിലെ സഞ്ജീവ് നരൈൻ പറഞ്ഞു.
എൻബിഎഫിലൂടെ വടക്കു കിഴക്കൻ മേഖലയുടെ ശബ്ദം പുറത്തേക്കെത്തുമെന്നാണ് ഐടിവി മീഡിയ നെറ്റ് വർക്കിന്റെ സ്ഥാപകനും പ്രൊമോട്ടറുമായ കാർത്തികേയ ശർമ പറഞ്ഞു. രാജ്യമെമ്പാടുമുള്ള വാർത്താ പ്രക്ഷേപകർക്ക് അഭിമാനമുളവാക്കുന്നതാണ് എൻബിഎഫെന്ന് ഫോർത്ത് ഡയമെൻഷൻ മീഡിയ മേധാവി ശങ്കർ ബി പറഞ്ഞു. ജനങ്ങളുടെ ശബ്ദമാകാൻ കഴിയുന്ന സംഘടനയാണിതെന്ന് ചണ്ഡീഗഡിലെ ലിവിംഗ് ഇന്ത്യ ന്യൂസിലെ അംഗദ് ദീപ് സിംഗ് പറഞ്ഞു. പ്രത്യേക വിഷയങ്ങൾക്കായി സംഘടനകൾക്ക് മൂന്ന് കമ്മിറ്റികളുമുണ്ട്. പൊതുനയം, വിതരണം, ധനകാര്യം എന്നീ വിഭാഗങ്ങളിലായാണ് ഈ കമ്മിറ്റികൾ പ്രവർത്തിക്കുക.

എൻബിഎഫിന്റെ സ്വയം നിയന്ത്രിത സംഘടനയായ ‘ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷൻ’ ലക്ഷ്യംവയ്ക്കുന്നത് വാർത്താ സംപ്രേഷണത്തിന്റെ നിലവാരം ഉയർത്തുകയും നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനാണ്. ഈ വർഷം ജൂലൈയിലാണ്, ഇന്ത്യയിലെ 50 വാർത്താ ചാനലുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൻബിഎഫ് നിലവിൽ വന്നത്.

റിപ്പബ്ലിക് മീഡിയ നെറ്റ്വർക്ക് (റിപ്പബ്ലിക് ടിവി ആൻഡ്, റിപ്പബ്ലിക് ഭാരത്), പുതിയതലമുറെ, വി ന്യൂസ്, ഒറിസാ ടിവി, ഐബിസി24, ടിവി9 ഭാരത് വർഷ്, ന്യൂസ് ലൈവ്, നോർത്ത്ഈസ്റ്റ് ലൈവ്, ഫസ്റ്റ് ഇന്ത്യ ന്യൂസ്, കൊൽക്കത്ത ടിവി, സിവിആർ ന്യൂസ്, പോളിമർ ന്യൂസ്, ഖബാർ ഫസ്റ്റ്, ലിവിംഗ് ഇന്ത്യ ന്യൂസ്, പ്രാഗ് ന്യൂസ്, എൻടിവി ന്യൂസ്, മഹാ ന്യൂസ്, ടിവി5 ന്യൂസ്, എംകെടിവി, വനിത ടിവി, ഡിഎൻഎൻ, ഇന്ത്24, ശ്രീ ശങ്കരാ ടിവി, ആയുഷ് ടിവി, എവൺ ടിവി, പവർ ടിവി, രാജ് ന്യൂസ്, ട്വന്റിഫോർ ന്യൂസ്, സിവിആർ ന്യൂസ് നെറ്റ്വർക്ക്, നാഷണൽ വോയ്‌സ്, നിർമാൻ ന്യൂസ്, അനാഡി ടിവി, വിആർഎൽ മീഡിയ, കൽക്കട്ട ന്യൂസ്, ന്യൂസ് 7, ഡിഎൻഎൻ, ന്യൂസ് വേൾഡ്, എംഎച്ച് വൺ, മണ്ഡവ്യ ന്യൂസ്, ഗുജറാത്ത് ടെലിവിഷൻ, എസ് ന്യൂസ്, ബൻസാൽ ടിവി, ഓൺകറ്റ് ടിവി എന്നിവയാണ് എൻബിഎഫിലെ സ്ഥാപന അംഗങ്ങൾ.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top