Advertisement

മുൻ കന്യാസ്ത്രീ എന്ന് വിളിക്കരുത്: സിസ്റ്റർ ലൂസി കളപ്പുര

December 10, 2019
Google News 1 minute Read

തന്നെ മുൻ കന്യാസ്ത്രീ എന്ന് വിളിക്കരുതെന്ന് സിസ്റ്റർ ലൂസി കളപ്പുര. താനിപ്പോഴും കന്യാസ്ത്രീയാണ്. ഭാവിയിലും അങ്ങനെയായിരിക്കും.

ക്രിമിനൽ കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമവും സഭയിലെ നെറികേടുകൾ ചോദ്യം ചെയ്താൽ കാനോൺ നിയമവും ബാധകമാകുന്ന സാഹചര്യവുമാണ് കത്തോലിക്ക സഭയിലെന്നും അവർ പറഞ്ഞു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു സിസ്റ്റർ.

കഴിഞ്ഞ ദിവസം ഇവരുടെ പുസ്തകം വിൽക്കുന്നതിനെതിരെ കണ്ണൂരിൽ പ്രതിഷേധം നടന്നിരുന്നു. ഡിസി ബുക്‌സിന്റെ ടൗൺ സ്‌ക്വയറിലെ പുസ്തക മേളയിലേക്ക് ഒരു സംഘം പ്രതിഷേധവുമായി തള്ളിക്കയറിയതിനെ തുടർന്ന് മേള തത്കാലത്തേക്ക് നിർത്തിവച്ചു. അവിടെ പിന്നീട് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.

 

 

 

 

lucy kalappura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here