ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സംഭവിച്ചിട്ട് ഒരു മാസം; ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അന്വേഷണം ആരംഭിച്ച് ആഴ്ചകളായിട്ടും അന്വേഷണ സംഘം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കഴിഞ്ഞമാസം ഒമ്പതിനാണ് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യുന്നത്. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫോണില്‍ എഴുതിവച്ച ശേഷമായിരുന്നു ഫാത്തിമ ജീവനെടുക്കിയത്.
മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാതായതോടെയാണ് കുടുംബം മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ച് പ്രത്യേക ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്.
പിതാവ് അബ്ദുള്‍ ലത്തീഫ് മകളുടെ മരണത്തിന് പിന്നിലെ സത്യം അറിയാന്‍ പല തവണ ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും പോയി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ ഇനി കാണാന്‍ ആരും ബാക്കിയില്ല. ഇപ്പോഴും ഈ കുടുംബത്തിന് നീതി അകലെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here