Advertisement

മലപ്പുറത്ത് പെട്രോൾ പമ്പിന് സമീപം ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

December 10, 2019
Google News 1 minute Read

മലപ്പുറം നിലമ്പൂർ മേലെ ചന്തക്കുന്നിൽ പെട്രോൾ പമ്പിന് സമീപം ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു. അഗ്‌നിശമന സേനയുടെ അടിയന്തര ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് അഗ്‌നിശമന സേന യൂണിറ്റെത്തി 20 മിനിറ്റോളം നടത്തിയ ശ്രമത്തിലാണ് തീ പൂർണ്ണമായും അണച്ചത്.

ട്രാൻസ്‌ഫോർമർ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഓയിലിന് തീ പിടിച്ചതാണ് ട്രാൻസ്‌ഫോർമർ കത്താൻ കാരണമായത്.

 

 

 

malappuram  fire accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here