Advertisement

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

December 10, 2019
Google News 1 minute Read

സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ അഡ്വക്കേറ്റ് ലില്ലി തോമസ് അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. സുപ്രിംകോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ആദ്യ മലയാളി അഭിഭാഷകയാണ്.

1955ൽ മദ്രാസ് ഹൈക്കോടതിയിലായിരുന്നു ലില്ലി തോമസ് അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചത്. 1959 എൽഎൽഎം പൂർത്തിയാക്കിയതോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി. 1960 ൽ സുപ്രിംകോടതിയിൽ പ്രാക്ടീസ് തുടങ്ങി. ചങ്ങനാശേരിയിലായിരുന്നു ജനനമെങ്കിലും വളർന്നത് തിരുവനന്തപുരത്തും പഠനം പൂർത്തിയാക്കിയത് മദ്രാസിലുമായിരുന്നു.

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്ന ചരിത്രവിധി സുപ്രിംകോടതി പുറപ്പെടുവിച്ചത് ലില്ലി തോമസ് സമർപ്പിച്ച ഹർജിയിലാണ്. വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഏറ്റവുമൊടുവിൽ മരട് ഫ്‌ളാറ്റ് വിഷയത്തിലും സുപ്രിംകോടതിയിൽ ഹാജരായിരുന്നു. അവിവാഹിതയാണ്.

story highlights- supreme court of india, lilly thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here