ഉന്നാവിലേത് ദുരഭിമാനക്കൊലയെന്ന് വെളിപ്പെടുത്തൽ

ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ തീയിട്ട് കൊന്നത് ദുരഭിമാന കൊലയാണെന്ന് വെളിപ്പെടുത്തൽ. ഉന്നത ജാതിയിൽപ്പെട്ട ശിവം ത്രിവേദി പെൺകുട്ടിയെ വിവാഹം കഴിച്ച ശേഷം കൂട്ടുകാർക്കും പീഡിപ്പിക്കാനായി വിട്ടുകൊടുക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം നടന്നത്.

ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടുകാർ അറിയാതെയാണ് ശിവം ത്രിവേദി പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ഉടമ്പടി രേഖകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ബലാത്സംഗം ചെയ്തുവെന്ന പരാതി ഉണ്ടാകാതിരിക്കാനാണ് വിവാഹ ഉടമ്പടി തയ്യാറാക്കിയതെന്നും ആരോപണം ഉണ്ട്.

Read Also : ഉന്നാവ് പെൺകുട്ടി മരിച്ചതിൽ പ്രതിഷേധിക്കുന്നതിനിടെ മകളെ തീകൊളുത്തി കൊല്ലാൻ അമ്മയുടെ ശ്രമം

ശിവം പെൺകുട്ടിയുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പകർത്തുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ കൂട്ടുകാർക്ക് കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ ഉയർന്ന ജാതിയിൽ പെട്ടതും സമ്പന്നനുമായ ശിവം ത്രിവേദിയുടെ കുടുംബം വിവാഹത്തെ എതിർപ്പോൾ ഇയാൾ പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി. വിവാഹ ഉടമ്പടി തിരിച്ചു നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ശിവം പെൺകുട്ടിയെ ഭീഷണിപെടുത്തിയിരുന്നു. അതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ശിവം ത്രിവേദി അറസ്റ്റലാകുകയും ആറു മാസം ജയിലിൽ കഴിയുകയും ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ കൂട്ടുകാരുമൊത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

Story Highlights- Unnao, Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top