ആനി മാനി; ബീഫ് നിരോധനകാലത്തെ പ്രണയം

കബാബ് വില്പനക്കാരനായ ഭുട്ടു ഒളിച്ചോടി വിവാഹം കഴിച്ചയാളാണ്. ഭാര്യ തരന്നും, വിവാഹബന്ധം വേര്‍പെടുത്തിയ സഹോദരി, സഹോദരിയുടെ മകള്‍, മാതാവ്, പിതാവ് എന്നിവര്‍ക്കൊപ്പം സന്തോഷകരമായ ജീവിതമാണ് ഭുട്ടു നയിച്ചിരുന്നത്.
പിതാവിന് വിവിധ തരം അറിയിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് അനൗണ്‍സ് ചെയ്യുന്ന ജോലിയുണ്ടെങ്കിലും ഭുട്ടുവാണ് കുടുംബത്തിന്റെ വരുമാന സ്‌ത്രോതസ്. അങ്ങനെയിരിക്കെയാണ് ബീഫ് നിരോധനം നിലവില്‍ വരുന്നത്. അതോടെ ഭുട്ടുവിന്റെ കച്ചവടം തിരിച്ചടി നേരിടുന്നു. ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് കൈക്കൂലി നല്‍കി കബാബിനാവശ്യമായ ബീഫ് ഭുട്ടു സംഘടിപ്പിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ശരിയായ രീതില്‍ നടക്കുന്നില്ല.
ബീഫ് നിരോധനം ഒരു ജനതയെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന പുറംകാഴ്ചയാണ് ആനി മാനി. ഗുജറാത്തില്‍ മധ്യനിരോധനമുണ്ടെങ്കിലും അവിടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ടല്ലോ എന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ഇക്കാര്യത്തില്‍ നേട്ടമുണ്ടാക്കുന്നതാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ്. ശക്തമായ രാഷ്ട്രീയ നിലപാട് സിനിമ മുന്നോട്ടു വയ്ക്കുന്നില്ലെങ്കില്‍ പോലും ബീഫ് നിരോധനവും ഭുട്ടുവിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെ ആ കോണ്ടക്സ്റ്റിനു പുറത്തു നിന്ന് സിനിമ സംസാരിക്കുകയാണ്. ഒന്നാം വര്‍ഷ ബിരുദധാരിയായിരിക്കെ തന്നെ കള്ളക്കേസില്‍ കുടുക്കി എട്ട് വര്‍ഷം ജയിലിലടച്ച കഥ പറയുന്ന ഭുട്ടു വര്‍ത്തമാനകാല ഇന്ത്യയില്‍ മുസ്ലിമായി ജീവിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്ന് പഠിപ്പിക്കുന്നു.
അതിനോടൊപ്പം ഭുട്ടുവും ഭാര്യയും തമ്മിലുള്ള മനോഹരമായ പ്രണയം സിനിമ സുന്ദരമായി വരച്ചു കാണിക്കുന്നുണ്ട്. മധ്യവര്‍ഗ കുടുബത്തിന്റെ ആകുലതകളും സന്തോഷവുമെല്ലാം വളരെ മികച്ച രീതിയില്‍ തന്നെ സംവിധായകന്‍ അഭ്രപാളിയില്‍ എത്തിക്കുന്നുണ്ട്. ക്ലൈമാക്‌സില്‍ ഭുട്ടുവിന്റെ ശരിയായ പേര്, ഒരു അനൗണ്‍സറുടെ മേലങ്കിയണിഞ്ഞ് അവന്റെ പിതാവ് തന്നെ പറയുമ്പോള്‍ പ്രേക്ഷനുണ്ടാവുന്ന തരിപ്പിലാണ് സിനിമ അതിന്റെ എക്‌സ്ട്രീം പൊളിറ്റിക്‌സ് പറഞ്ഞു വയ്ക്കുന്നത്. സിനിമയുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് കഴിഞ്ഞത്. ഏറെ വൈകാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ലഭ്യമായേക്കും.
Story highlights – aani maani movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here