നടൻ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി; ചിത്രങ്ങൾ

നടൻ ശ്രീകുമാറും നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

മിനിസ്‌ക്രീനിലെ ഏവരുടേയും ഇഷ്ട താരങ്ങളാണ് ഇരുവരും. മറിമായത്തിലാണ് ഇരുവരും ആദ്യമായി വേഷമിടുന്നത്. സ്‌നേഹയും ശ്രീകുമാരും നിരവധി പരമ്പരകൾക്കായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇരു കൈയ്യും നീട്ടിയാണ് ആരാധകർ വാർത്ത സ്വീകരിച്ചത്.

വിവാഹത്തെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി വാർത്തയോട് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.

Story Highlights- Celebrity wedding, Sneha Sreekumar, Sreekumar‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More