ഉദയംപേരൂര്‍ കൊലപാതകം: പ്രതികളെ സഹായിച്ചയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

ഉദയംപേരൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് വ്യക്തമായത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.
ചേര്‍ത്തല സ്വദേശിയായ വിദ്യയെന്ന വീട്ടമ്മയെ തിരുവനന്തപുരം പേയാടുള്ള വില്ലയിലെത്തിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് സഹായം ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയും പ്രതികളുടെ സുഹൃത്തുമായ ഒരാള്‍ ഇതിന് ഒത്താശ ചെയ്ത് നല്‍കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സുഹൃത്തിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയത്.
Read More: ഉദയംപേരൂർ വിദ്യ കൊലക്കേസ്: ’96 സിനിമാ മോഡൽ പ്രണയം, തെളിവ് നശിപ്പിക്കൽ ‘ദൃശ്യം’ സ്റ്റൈലിൽ
പേയാടുള്ള ഗ്രാന്റ് ടെക് വില്ലയില്‍ വച്ച് കൊല നടത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഇവിടെ നിന്ന് പുറത്തെത്തിക്കാന്‍ ഈ സുഹൃത്ത് സഹായം ചെയ്ത് നല്‍കി . കൂടാതെ മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡില്‍ വിട്ട പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിച്ചേക്കും. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൊല നടത്തിയ സ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടാതെ പ്രതി പ്രേംകുമാറിനെ പറ്റി മറ്റ് ചില പരാതികള്‍ കൂടി ഉള്ള സാഹചര്യത്തില്‍ ഇതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയേക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here