Advertisement

സര്‍ക്കാര്‍ധനസഹായപദ്ധതികള്‍ പുസ്തകത്തിന്റെ പുതിയ പതിപ്പ് വിതരണം ആരംഭിച്ചു

December 12, 2019
Google News 1 minute Read

സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ള്‍ റിലേഷന്‍സ് വകുപ്പ് പ്രസിദ്ധികരികുന്ന ‘സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു. വിവിധവിഭാഗം ജനങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന ധനസഹായങ്ങളുടെ വിശദാംശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ വഴിയാണ് വിതരണം.

വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ പുറംചട്ടയ്ക്കു ചിത്രങ്ങള്‍ വരച്ച ഭിന്നശേഷികളുള്ള വിദ്യാര്‍ത്ഥിനി നൂര്‍ ജലീലയ്ക്കു മന്ത്രി ഉപഹാരവും സമ്മാനിച്ചു. പ്രത്യേകസാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണു പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അക്കാദമിക്ള്‍ ഗ്രന്ഥങ്ങളുടെയും ജേര്‍ണലുകളുടെയും രൂപകല്പനയ്ക്ക് ഉപയോഗിക്കുന്ന ടെക് എന്ന സോഫ്റ്റ്‌വെയറിലാണു പുസ്തകം തയ്യാറാക്കിയത്.

33 പേജുള്ള സമഗ്രമായ പദസൂചികയാണ് പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സൂചികയില്‍ അക്ഷരക്രമത്തില്‍ മുഴുവന്‍ പദ്ധതികളുടെയും പേര് പേജ് നമ്പര്‍ സഹിതം ലഭ്യമാണ്.

ഈ പുസ്തകം ഇന്ററാക്റ്റീവ് പിഡിഎഫ്, ഹൈപ്പര്‍ ടെക്ള്‍സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്എംഎല്‍, എച്ച്റ്റിഎംഎല്‍, എന്നിങ്ങനെ ഇന്നുള്ള എല്ലാ ഇലക്‌റ്റ്രോണിക് രൂപങ്ങളിലും പുസ്തകത്തിന്റെ പുതിയപതിപ്പ് ലഭിക്കും. ഇവ പബ്ലിക്ള്‍റിലേഷന്‍സ് വകുപ്പിന്റെ www.prd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഹോം പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here