ലോകസിനിമയുടെ കാഴ്ചകൾ ഇനി ഒരു പകല്‍ കൂടി; നാളെ 24ാമത് ഐഎഫ്എഫ്‌കെക്ക് സമാപനം

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ സമാപനം. ഏഴാം ദിനമായ ഇന്ന് 52 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തുന്നത്. കാഴ്ചക്കാരുടെ ആവശ്യം മാനിച്ച് ‘നോ ഫാദേഴ്‌സ് ഇൻ കശ്മീർ’ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും.

Read Also: ഐഎഫ്എഫ്‌കെ; ഇന്ന് കാണേണ്ട അഞ്ച് സിനിമകൾ

മുപ്പത്തിയഞ്ച് സിനിമകളുടെ അവസാന പ്രദർശനമാണ് ഏഴാം ദിവസം നടക്കുക. ലോക സിനിമാ വിഭാഗത്തിൽ 21 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ‘വെർഡിക്ട്’, ‘ ലെസ് മിസറബിൾസ്’, എംറെ കാവുകിൻറെ ‘ഡിജിറ്റൽ ക്യാപ്റ്റിവിറ്റി’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ അഹമ്മദ് ഗൊസൈന്റെ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്‌കൈന്റെ ‘കാമിൽ’ എന്നീ സിനിമകൾ ഉൾപ്പടെ ഏഴ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും.

ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ‘പാസ്ഡ് ബൈ സെൻസറും’ പ്രേക്ഷകരിലെത്തുന്നുണ്ട്.  രാജീവ് മേനോന്റെ ‘റിഥം ഈസ് എവരിവെയർ’ എന്ന സിനിമയും ഇന്ന് പ്രദർശിപ്പിക്കും.

അശ്വിൻ കുമാറിന്റെ ‘നോ ഫാദേഴ്‌സ് ഇൻ കശ്മിർ’ ആണ് ഇന്നത്തെ പ്രധാന ആകർഷണം. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് രാത്രി 8.30ന് നിശാഗന്ധിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് . നാളെ വൈകുന്നേരം നിശാഗന്ധിയിൽ മേളക്ക് തിരശീല വീഴും.

 

 

iffk 2019നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More